Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Chief Justice

ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ന്‍ ജാം​ദാ​ര്‍ നാ​ളെ വി​ര​മി​ക്കും

കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജം​​​ദാ​​​ര്‍ നാ​​​ളെ വി​​​ര​​​മി​​​ക്കും. ഒ​​​ന്ന​​​ര വ​​​ര്‍​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു ശേ​​​ഷം സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന് ഇ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഫു​​​ള്‍​കോ​​​ര്‍​ട്ട് റ​​​ഫ​​​റ​​​ന്‍​സി​​​ലൂ​​​ടെ യാ​​​ത്ര​​​യ​​​യ​​​പ്പ് ന​​​ല്‍​കും. വൈ​​​കു​​​ന്നേ​​​രം 3.30​​​ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് കോ​​​ട​​​തി​​​യി​​​ലാ​​​ണ് ച​​​ട​​​ങ്ങ്.

മ​​​ഹാ​​​രാ​​​ഷ്ട്ര സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​സ്റ്റീ​​​സ് നി​​​തി​​​ന്‍ ജാം​​​ദാ​​​ര്‍ 2024 സെ​​​പ്റ്റം​​​ബ​​​ര്‍ 26 നാ​​​ണ് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. 2012ല്‍ ​​​മും​​​ബൈ ഹൈ​​​കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ അ​​​ദ്ദേ​​​ഹം അ​​​വി​​​ടെത്തന്നെ ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്നു.

മും​​​ബൈ സ​​​ര്‍​ക്കാ​​​ര്‍ ലോ ​​​കോ​​​ള​​​ജി​​​ല്‍നി​​​ന്നു നി​​​യ​​​മ ബി​​​രു​​​ദം നേ​​​ടി​​​യ ശേ​​​ഷം മും​​​ബൈ​​​യി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യാ​​​ണു ക​​​രി​​​യ​​​ർ ആ​​​രം​​​ഭി​​​ച്ച​​​ത്.

Latest News

Corehub Up